Posts

Showing posts from April, 2021

എൻ്റെ പ്രണയം

 മരണത്തിനു തുല്യമായ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ മാത്രമാണ് ഞാൻ നിന്നെ പറ്റി ആലോചിക്കുന്നതെന്നു എനിക്ക് തോന്നാറുണ്ട്. അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലാത്ത എന്റെ ജീവിതത്തിൽ ഞാൻ തന്നെ നിർമിച്ച നിരർഥകരമായ ഒറ്റപ്പെടൽ വളരെ വേഗം തന്നെ എന്നെ ഒരു ഭ്രാന്തനാക്കും എന്ന് ഞാൻ കരുതുമ്പോൾ, അതുമല്ലെങ്കിൽ അനുരാഗികളായ എന്റെ സുഹൃത്തുക്കൾ അവരുടെ പ്രേമ നിമിഷങ്ങളെ പറ്റി  എന്നോട് വാചാലരാകുമ്പോൾ ഒക്കെ മാത്രമാണ് ഞാൻ നിന്നിലേക്ക് തിരിഞ്ഞ നോക്കുന്നത്.അറിഞ്ഞു കൊണ്ട് മറക്കാൻ ശ്രമിക്കുന്ന എല്ലാ ഓർമകളും നമുക്ക്  ഒരിക്കലും മറക്കാൻ സാധിക്കാത്ത വസ്തുതകൾ തന്നെയായിരിക്കും. പ്രണയം എന്ന ഇപ്പോഴും നിർവചിക്കാൻ സാധിക്കാത്ത പ്രഹേളികയെ ഞാൻ അറിയാൻ ശ്രമിക്കുമ്പോൾ അത് ഒടുവിൽ എത്തിച്ചേരുന്നത് നിന്നിലാണ്. നിന്നെ അന്ധമായി പ്രണയിച്ചുകൊണ്ട് പ്രണയ നൈരാശ്യത്തെപ്പറ്റി പറയുന്ന എന്റെ സുഹൃത്തുക്കൾക്ക് നേരെ നടുവിരൽ പൊക്കി ഞാൻ അഭിവാദ്യം ചെയ്യും.നിന്നെ പ്രേമിക്കുന്നതിൽ നിർവൃതി കണ്ടെത്തിക്കൊണ്ട് പ്രണയം  എന്ന പ്രസ്ഥാനത്തിൽ എനിക്ക് വിശ്വാസമില്ലെന്ന് ഞാൻ പ്രസ്‌താവിക്കും, നീയുമായുള്ള ലൈംഗികത സ്വപ്നം  കണ...