ഒരു തൂലികാ ചിത്രം(കണ്ണന്റെ ചുറ്റും പശുക്കളും ) Oru Thoolikaa Chitram Lyrics Kannante Chuttum Pasukkalum
കണ്ണന്റെ ചുറ്റും പശുക്കളും വല്ലവ പെണ്ണുങ്ങളും തിങ്ങി നിന്നിടുന്നു വാനവ നാരികൾ ആകാശ വീഥിയിൽ ആനന്ദമോടതു നോക്കി നിൽപ്പു ആനായ പെണ്ണുങ്ങൾ കോൾമയിർ കൊല്ലുമറാനന്ദ മൂർത്തി താൻ പാടിടുന്നു അക്ഷികളും ചിമ്മി പക്ഷി ഗണങ്ങളും അക്ഷീണാനന്ദമിരുന്നിടുന്നു കാളിന്ദി തെന്നേറ്റാടുന്ന പീലിതൻ കേളി കുളിർക്കവേ കണ്ടിടുന്നു പട്ടുമിളകുന്നു മാറിലെ മാലയും ഒട്ടുമിളകുന്നു ചില്ലികളും കാളമുകിലൊളി വര്ണന് തൻ പാദത്തിൽ താളം പിടിക്കുന്നു നൂപുരങ്ങൾ മുറ്റും മരങ്ങളിൽ ചുറ്റിയ വള്ളികൾ മുറ്റും അയഞ്ഞു കിഴിഞ്ഞിടുന്നു ആദിത്യ രശ്മികൾ ചന്ദ്രികയായ് മാറി ആദിബ്രഹ്മത്തെ കുളിർപ്പിക്കുന്നു ശങ്കരനിലുള്ള സംഹാര രൗദ്രത്തം ശങ്കയാൽ ശങ്കയാൽ ചെറ്റൊന്നടങ്ങിടുന്നു കാളിയൻ പാമ്പിന്റെ കാളകൂട വിഷം മേളിച്ചമൃതമായി മാറിടുന്നു അക്ഷയ പുണ്യമിയലുന്ന വൃക്ഷങ്ങൾ തൽക്ഷണം സൂനം പൊഴിച്ചിടുന്നു ആവിയായി പോകുന്ന ഗോവിന്ദ നീലിമ ദ്രോവിലുയർന്നു പരന്നിടുന്നു നന്ദജ സൗന്ദര്യം വൃന്ദാവനത്തേക്കാൾ നന്ദനോദ്യാനത്തെ താഴ്ത്തിടുന്നു ഭക്തിയേക്കാൾ മുക്തി താഴ്ന്നു പരുങ്ങുന്നു മുക്തിയും ത...